ചരിത്രം
വെമ്പായം പഞ്ചായത്ത് സഹ്യാദ്രിസാനുക്കളിൽ നിന്ന് 25 കിലോമീറ്റർ പടിഞ്ഞാറും സമുദ്രതീരത്തുനിന്ന് 10 കിലോമീറ്റർ കിഴക്കു മാറിയും സ്ഥിതിചെയ്യുന്നു. മുൻകാലങ്ങളിൽനി ബിഡ വനങ്ങളായ മലകളും താഴ്വരകളും നീരുറവകളും ചെറുതും വലുതുമായ നെൽപ്പാടങ്ങളും നിറഞ്ഞ പ്രദേശ ങ്ങളായിരുന്നു. പാവപ്പെട്ടവരുടേയും സർക്കാർവക ഭൂമി കൈവശപ്പെടുത്തി സമ്പന്നരായ പ്രബല സമുദായങ്ങളിൽ പ്പെട്ട ജന്മിമാരുടെയും കുടുംബങ്ങൾ നിലനിന്നിരുന്നു. കൂടാതെ കന്യകുളങ്ങര മഠം വക ഭൂമിയും പനാമസ്വാ മി ക്ഷേത്രോത്സവച്ചടങ്ങുകൾക്കു വേണ്ടി ചില നായർ കുടുംബങ്ങൾക്ക് കരമൊഴുവായി നൽകിയിരുന്ന ഇറയിലി നിലങ്ങളും ശ്രീപണ്ടാരവക ഭൂമിയും ഉൾപ്പെട്ടതായിരുന്നു. കാർഷിക പ്രദേശമായിരുന്ന ഈനാട്ടിലെ പ്രധാന കൃഷി നെല്ല്, തെങ്ങ്, കമുക്, കുരുമുളക്, വാഴ, പച്ചക്കറികൾ, പ്ലാവ്, മാവ്, പറങ്കിമാവ്, മരച്ചീനി എന്നിവയായിരുന്നു. കൊടിക്കുന്ന് കാപ്പിത്തോട്ടം, കൊടുതുക്കി, കടുവാ ക്കുഴി, കാവിനുംപുറം എന്നീ പഞ്ചായത്തിൻറെ പൊക്കംകൂ ടിയ പ്രദേശങ്ങളിൽനിന്നു നോക്കിയാൽ തിരുവനന്തപുരം ജില്ലയുടെയും അറബിക്കടലിൻെറയും സഹ്യാദ്രിസാനുക്കളുടേയുംമനോഹാരിത നുകരാൻ കഴിയും.
കണക്കോടിനു സമീപം മുളംകാട്ടിൽ വേടർ രാജാവ് താമസിച്ചിരുന്നു എന്ന് വിശ്വസിച്ചിരുന്ന സ്ഥലത്ത് ഒരു കോട്ടയുടെ അവശിഷ്ടങ്ങൾ ഇപ്പോഴുമുണ്ട്. പന്തലക്കോ ടിനു സമീപം ശ്രീനാരായണ ഗുരുദേവൻ സന്ദർശിക്കുക യും വിശ്രമിക്കുകയും ചെയ്തിരുന്ന സ്ഥലം "ശാന്തിക്കു ന്ന്" എന്ന പേരിലറിയപ്പെടുന്നു. തേക്കട, ഓവുംമുഖം എന്ന സ്ഥലത്ത് ശ്രീ. ചട്ടമ്പിസ്വാമികൾ ധ്യാനനിമഗ്ധനാ യിരുന്നതായി പറയപ്പെടുന്നു. പെരുകൂർ വാർഡിൽ ചിറ മുക്കിനു സമീപം ഈയം വെട്ടിയെടുത്തതിൻറെ അടയാ ളം വരുന്ന 'ടണൽ' കാണാൻ കഴിയുന്നുണ്ട്.
1934 ജനുവരി 20ന് മഹാത്മാഗന്ധിജി വേറ്റിനാട് ഊരൂട്ടുമണ്ഡപം ക്ഷേത്രത്തിൽ വിശ്രമിക്കുകയും ക്ഷേത്ര പ്രവേശന വിളംബരത്തിന് രണ്ടുകൊല്ലം മുമ്പേ ഈ ക്ഷേ ത്രം ഹരിജനങ്ങൾക്ക് ആരാധനകൾക്കായി തുറന്നു കൊ ടുക്കുകയും ചെയ്തതിട്ടുണ്ട്. ഈ ക്ഷേത്രത്തിൽ പുനരുദ്ധാ രണ പണികൾ നടത്തിയെങ്കിലും രാഷ്ട്രപിതാവ് ഹരിജന ങ്ങൾക്ക് ആരാധനകൾക്കായി തുറന്നുകൊടുത്ത ആ വാതിൽ ഇന്നും നിലനിർത്തിയിട്ടുണ്ട്. ശ്രീ. കെ. എൻ. നായർ എന്നറിയപ്പെടുന്ന കുറ്റ്യാണിനാരായണൻനായർ അന്ന് മഹാത്മാഗന്ധിക്ക് മംഗളപത്രം സമർപ്പിക്കുക യും ചെയ്തിരുന്നു. ഈ സംഭവം വെമ്പായം വില്ലേജിൽ ദേ ശീയ പ്രസ്ഥാനത്തിലേക്ക് ബഹുജനങ്ങളെ ആകൃഷ്ടരാ ക്കി. എന്നാൽ സ്വാതന്ത്ര്യത്തിനു മുമ്പേ ഈ പ്രദേശത്ത് സംഘടിതമായ ഒരു ദേശീയ പ്രസ്ഥാനം ഉണ്ടായിരുന്നില്ല.
ശ്രീമാൻമാർ കെ. പി. കേശവൻനായർ, കുറ്റിയാണി നാരായ ണൻ നായർ (കെ. എൻ. നായർ), വി. കൃഷ്ണൻനായർ, പി. ശിവശങ്കരപ്പിള്ള സാർ എന്നിവർ ദേശീയ പ്രസ്ഥാനവുമാ യി ബന്ധപ്പെട്ടു പ്രവർത്തിക്കച്ചിരുന്നവരിൽ പ്രമുഖരാണ്. 1946 - 47-ൽ നെടുമങ്ങാട് ഹൈസ്കൂൾ വിദ്യാർത്ഥികളാ യിരുന്ന ശ്രീമാൻമാർ കെ. ജി. കുഞ്ഞിക്കൃഷ്ണപിള്ള, കെ. പി. അപ്പുക്കുട്ടൻ നായർ എന്നിവർ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രക്ഷോഭണങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം ശ്രീ. വിനോബാഭാവെ ഭൂദാന പ്രസ്ഥാനത്തിൻ്റെ പ്രചരണാർത്ഥം കന്യാകുള ങ്ങര ജംഗ്ഷനിൽവന്ന് ഒരു ദിവസം താമസിക്കുകയുണ്ടായി. അതിൻറെ ഓർമ്മക്കായി നിർമ്മിച്ച ഒരു കിണർ ജംഗ്ഷനു സമീപം ഉണ്ട്.
സ്വാതന്ത്രത്തിനുശേഷമുള്ള ആദ്യത്തെ പൊതു തെര ഞ്ഞെടുപ്പിൽ നെടമങ്ങാട് അസംബ്ലി നിയോജക മണ്ഡല ത്തിൽ (അന്ന് മാണിക്കൽ വില്ലേജുകൂടി ചേർന്നതാണ്) ശ്രീ. ഗംഗാധരമേനോൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ജഡ്ജിയായി പോയതിനാൽ 1949-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ശ്രീ. എൻ എൻ. പണ്ഡാരത്തിൽ ഡെമോക്രാറ്റിക്ക് കോൺഗ്രസ് (മന്നം ശങ്കറിന്റെ ഹിന്ദു മണ്ഡലം) സ്ഥാനാർത്ഥി. കോൺഗ്രസ് സ്ഥാനാർത്ഥി ശ്രീ. എസ് . ജെ. നായർക്കെതിരായി മത്സരിച്ചു ജയിച്ചു. തെര ഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കന്യാകുളങ്ങര ഫോറസ്റ്റു റെയിഞ്ചാപ്പീസ് ഗ്രൗണ്ടിൽ നടന്ന കോൺഗ്രസ് പ്രചാരണ യോഗത്തിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബഹള വും കല്ലേറും നടന്നു. തുടർന്നു കത്തിക്കുത്തും നടന്നു. പ്രസ്തുതയോഗത്തിൽ സർവ്വശ്രീ. പരവകൂർ ടി. കെ. നാരാ യണപിള്ള (മുഖ്യമന്ത്രി), സി. നാരായണപിള്ള, കുമ്പളത്തു ശങ്കുപ്പിള്ള എന്നീ പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടു ത്തിരുന്നു. ഈ സംഭവവും തുടർന്നുള്ള പൊലീസ് തേർവാ ഴ്ചയും വെമ്പായം, മാണിക്കൽ വില്ലേജുകളിൽ കോൺഗ്ര സ് വിരുദ്ധ ചിന്താഗതി വ്യാപകമായി. ഇതാണ് പണ്ടാരത്തി ലിന്റെ വിജയത്തിനു വഴിതെളിച്ചതിനു കാരണം. തുടർന്നു ള്ള കാലങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം വെമ്പായം, മാണിക്കൽ പഞ്ചായത്തുകളിൽ ശക്തിപ്രാപി ക്കുകയും ചെയ്തു. 1952ൽ നടന്ന ആദ്യത്തെ പഞ്ചായത്തു തെരഞ്ഞെടുപ്പിലും വെമ്പായം, മാണിക്കൽ പഞ്ചായത്തുക ളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണി കൾ വമ്പിച്ച ഭൂരിപക്ഷത്തോടു വിജയിക്കുകയും ചെയ്തു.
1950 കാലഘട്ടത്തിൽ വെമ്പായം കേന്ദ്രമാക്കി വെമ്പായം, മാണിക്കൽ വില്ലേജുകൾ ഉൾപ്പെടുത്തി വിവിധ തൊഴി ലാളി യൂണിയനുകൾ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. തൊഴിൽ മേഖല തരംതരിച്ച് തോട്ടം തൊ ഴിലാളി യൂണിയനും സംഘടിപ്പിച്ച് പ്രവർത്തിക്കാൻ തുടങ്ങി യിരുന്നു. വേറ്റിനാട് വള്ളിയറുപ്പൻകാട്, പോതുപാറ എന്നീ എസ്റ്റേറ്റുകളിൽ, ജോലി സ്ഥിരതയ്ക്കും, കൂലി വർദ്ധനവിനും വേണ്ടി തോട്ടം തൊഴിലകളികൾ ശക്ത മായ സമരം നടത്തിയിരുന്നു. ഇതോടൊപ്പം തന്നെ കർഷക കർഷക തൊഴിലാളി പ്രസ്ഥാനങ്ങളും ശക്തി പ്രാ പിച്ചിരുന്നു. കുടിയിറക്കിനെതിരേയും, കൃഷി ഭൂമി കർഷ കന് എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കാനും, ഭൂ ഉടമാ ബന്ധങ്ങളിലെ വിവേചനത്തിനെതിരേയും ശക്തമായ സമരങ്ങൾ പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിൽ 1950 55 കാലഘട്ടങ്ങളിൽ നടന്നിട്ടുണ്ട്. 1953-ൽ റൗഡിസമുപ യോഗിച്ച് നടത്തിയ അക്രമ പിരിവിനെതിരായി നടത്തിയ കന്യാകുളങ്ങര ചന്ത സമരം നെടുമങ്ങാട് താലൂക്കിലെ ആദ്യ സമരങ്ങളിലൊന്നായിരുന്നു. തൊട്ടുകൂടായ്മക്കെ തിരായും അയിത്താചാരണത്തിനെതിരായ സമരവും പഞ്ചായത്തിൻറെ പല പ്രദേശത്തും ശക്തി പ്രാപിച്ചിരു ന്നു. കമുകറക്കോണം ശ്രീ. എം പരമേശ്വരൻപിള്ളയുടെ (ജർമ്മൻ അമ്മാവൻ) നേതൃത്വത്തിൽ ചായക്കടയിലും ബാർബർ ഷാപ്പിലും ഹരിജനങ്ങളെ പ്രവേശിപ്പിക്കുന്നതി നുവേണ്ടിയുള്ളസമരവും പ്രത്യേക പ്രാധാന്യം അർഹി ക്കുന്നതാണ്. ഈ സമരങ്ങൾക്ക് നേതൃത്വം കൊടുത്തവ രിൽ സർവ്വശ്രീ. എൻ. സി. പാണി, ആർ. ബി. ആശാൻ, എം പരമേശ്വരൻപിള്ള എന്നിവരുടെ പേരുകൾ ഇത്തരുണ ത്തിൽ സ്മരിക്കാവുന്നതാണ്. കൂടാതെ സർവ്വശ്രീ. കെ. ജി. കുഞ്ഞുകൃഷ്ണപിള്ള, എ. എ. ലത്തീഫ്, എസ്. സുന്ദരേ ശൻനായർ, പി. ഭാർഗ്ഗവൻനായർ, കെ.പി. അപ്പുക്കുട്ടൻ നായർ, മുക്കുവൻകോണം ഭാർഗ്ഗവൻനായർ. വി. ചെല്ല -പ്പൻ എന്നിവർ നേതൃത്വം കൊടുത്തവരിൽപ്പെടുന്നു. 1952ൽ നടന്ന ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഗ്രാമോദ്ധ രണ മുന്നണി വെമ്പായം പഞ്ചായത്തിലെ ഏഴിൽ അഞ്ച് സീറ്റും, മാണിക്കൽ പഞ്ചായത്തിൽ എട്ടിൽ എട്ടു സീറ്റും നേടി.
ശ്രീ. എം ഗോപാലപിള്ളയാണ് ആദ്യത്തെ പഞ്ചായത്ത് പ്രസിഡൻൻറ്. ശ്രീ. എൻ. എഡ്വേർഡ് വൈസ് പ്രസിഡൻറുമായിരുന്നു. കന്യാകുളങ്ങര കാവിൽ നടന്ന തടിമുറിപ്പു കേസ്സുമായി ബന്ധപ്പെട്ട് ശ്രീ. എം ഗോപാലപിള്ള പ്രസിഡൻറ് സ്ഥാനം രാജിവെക്കേണ്ടി വരികയും ശ്രീ. കെ.പി. കേശവൻ നായർ പ്രസിഡൻറാവുകയും ചെയ്തു. പഞ്ചായത്തിൻ്റ കാലാവധി സർക്കാർ നീട്ടിക്കൊടുത്തതിന്റെ ഫലമായി പത്തുവർഷം വരെ ഈ കമ്മിറ്റി ഭരണം നടത്തി.
1962-ൽ നടന്ന രണ്ടാമതു പഞ്ചായത്തു തെരഞ്ഞെടു പ്പിൽ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിലുള്ള "ഇട തുപക്ഷ ജനാധിപത്യ മുന്നണി' ഒമ്പതിൽ ആറു സീറ്റും കരസ്ഥമാക്കിയിരുന്നു. പ്രസിഡൻറായി ശ്രീ. കെ. ജി. കുഞ്ഞുകൃഷ്ണപിള്ളയേ യും വൈസ് പ്രസിഡൻറ് ശ്രീ. കെ. ഗംഗാധരപ്പണിക്കരേയും തെരഞ്ഞെടുത്തിരുന്നു. അഞ്ചു കൊല്ലത്തേക്കാണ് പഞ്ചായ ത്തു സമിതി തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും നിരവധി തവണ സർക്കാർ കാലാവധി നീക്കിക്കൊടുത്തതിൻറെ ഫലമായി 16 വർഷം ഈ ഭരണസമിതി ഭരണം നടത്തിയിരു ന്നു. ആദ്യത്തെയും രണ്ടാമത്തെയും പഞ്ചായത്തിൻറ ഭരണകാലത്ത് ആണ് പഞ്ചായത്തിൽ വികസനം നടത്താൻ കഴിഞ്ഞത്. ഈ കാലഘട്ടത്തിലാണ് സംസ്ഥാനത്തെ ഒന്നാമ ത്തെ പഞ്ചായത്തായി വെമ്പായം പഞ്ചായത്ത് തെരഞ്ഞെടു ക്കപ്പെട്ടത്. ഈ പഞ്ചായത്തിലെ ശ്രീ. ജി. അപ്പുക്കുട്ടൻപിള്ള യെ ഏറ്റവും നല്ല ഗ്രാമസേവകനായും തെരഞ്ഞെടുത്തിരു ന്നു. സ്വാതന്ത്ര്യത്തിനു വളരെമുമ്പ്, അതായത് 1912-ന് മുമ്പെ, കന്യാകുളങ്ങര ഒന്നു മുതൽ നാലുവരെ ഉള്ള മലയാളം പ്രൈമറി സ്കൂളായിരുന്നു ഏക വിദ്യാഭ്യാസ സ്ഥാപനം. നന്നാട്ടുകാവിൽ ചാത്തൻപ്പാട്ടും വേറ്റിനാട് നിരപ്പിലും ഓരോ കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. നാലാംക്ലാസ്സ് കഴിഞ്ഞ് പത്തു കിലോമീറ്റർ വീതം രാവിലെ യും വൈകുന്നേരവും നടന്നുപോയി പഠിക്കേണ്ടി വന്നിട്ടു ണ്ട്. ഈ പഞ്ചായത്തിൽ ആദ്യമായി ബി. എ.പാസ്സായ ശ്രീ. ഭാർഗ്ഗവൻനായർക്ക് സ്വീകരണം നൽകിയ ചരിത്രവും ഉണ്ട്. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും പിന്നിലായിരുന്ന വെമ്പായം പഞ്ചായത്ത് ഇന്ന് മുന്നിലാണെന്നു പറയാം.
ചിരാണിക്കര, തേക്കട, കന്യാകുളങ്ങര, പുങ്കുംമൂട്, കുറ്റ്യാണി, നന്നാട്ടുകാവ് എന്നീ ഗവൺമെൻറ് എൽ പി സ്കൂളുകളും കൊഞ്ചിറ എൽ. പി / യു. പി ഗവൺമെൻറ് സ്കൂളും ചീരാണിക്കര യൂ. പി. എസ്., സെൻറ് തോമസ്സ് യു. പി. എസ്സ് എന്നീ പ്രൈവറ്റ് സ്കൂളുകളും കന്യാകുള ങ്ങര ഗവൺമെൻറ് ബോയിസ് ഹൈസകൂളും നെടുവേ ലി എച്ച്. എസ്. ആൻറ് സെക്കൻററി ഗവൺമെൻറ് സ്കൂളു കളും ലൂർദ് മൗണ്ട് അൺഎയ്ഡഡ് ഇംഗ്ലീഷ് ഹൈസ്ക്കൂ ളും പഞ്ചായത്തിനകത്തുണ്ട്. കൂടാതെ എൽ എം എസ് ഏര്യ എൽ പി എസും യൂ പി. എസും, കന്യാകുളങ്ങര ജി. എച്ച്. എസ്. ആയിരുപ്പാറ എച്ച് എസ് എന്നീ സർക്കാർ സ്കൂളുകളും വട്ടപ്പാറ എൽ എം എസ് എച്ച് എസ്സ് പ്രൈവ റ്റ് സ്കൂളും പഞ്ചായത്തിൻ്റെ തൊട്ടതിർത്തിയിൽ സ്ഥിതി ചെയുന്നുണ്ട്. പുങ്കുമൂട് എൽ പി എസ്. കുട്ടികളുടെ കുറ വുമൂലം നിലനിർത്താൻ കഴിയാത്ത സ്ഥിതിയിലാണ്. വേ റ്റിനാട് ഒരു എൽ. പി. സ്കൂൾ ആവശ്യമാണ്.
1930ൽ കുറ്റ്യാണി ഹൃദയനന്ദിനി ശ്രന്ഥശാല ഫാ. ജോസഫ് തങ്കപ്പൻ പ്രസിഡൻറായും ശ്രീ. കെ. ഗംഗാധരപ്പ ണിക്കർ സെക്രട്ടറിയായും പ്രവർത്തനം ആരംഭിച്ചു. അത് 1948ൽ കുറ്റ്യാണി ദേശസേവിനി ഗ്രന്ഥശാലയായി രജിസ് റ്റർ ചെയ്ത് പ്രവർത്തനം തുടർന്നു. 1850തുകളിൽ വെമ്പാ യം മഹാത്മാജി ഗ്രന്ഥശാല, കൊഞ്ചിറ ഗ്രാമോദ്ധാരണ ഗ്രന്ഥശാല, വേറ്റിനാട് യുവജന സമാജം ഗ്രന്ഥശാല, നന്നാട്ടുകാവ് നാഷണൽ ലൈബ്രറി എന്നിവ സ്ഥാപിച്ച് പ്രവർത്തനങ്ങൾ തുടങ്ങി. ചിരാണിക്കര ഒരു വായനശാല യും തേക്കട ഗ്രാമോദ്ധാരണ ഗ്രന്ഥശാലയും പ്രവർത്ത നം തുടങ്ങിയിരുന്നു. വെമ്പായം മഹാത്മാജി ഗ്രന്ഥശാ ല, കൊഞ്ചി ഗ്രാമോദ്ധാരണ ഗ്രന്ഥശാല, അയിരൂപ്പാറ മഹാത്മാജി ഗ്രന്ഥഥശാല, വേറ്റിനാട് യുവജന ഗ്രന്ഥശാ ല, കുറ്റ്യാണി ദേശസേവിനി ഗ്രന്ഥശാല, നന്നാട്ടുകാവ് നാഷണൽ ലൈബ്രറി എന്നിവ സ്വന്തം കെട്ടിടത്തിൽ ഭേദ പ്പെട്ട രീതിയിൽ ഇന്ന് പ്രവർത്തിച്ചുവരുന്നു. 1960നുശേ ഷം വെമ്പായം പഞ്ചായത്തിൻറെ കിഴിൽ പെരുകൂർ എന്ന സ്ഥലത്ത് ഒരു ലൈബ്രറി തുടങ്ങുകയും കുറെക്കാലം പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഗ്രന്ഥശാലക്കുവേണ്ടി നിർമ്മിച്ച കെട്ടിടത്തിലാണ് ഹോമിയോ ഡിസ്പൻസറി നടത്തുന്നത്. വിലപിടിപ്പുള്ള വളരെയധികം പുസ്കങ്ങൾ ഉണ്ടായിരുന്നതാണ്. ആ പുസ്തകങ്ങൾ പലരും കൊണ്ടു പോകുകയോ നശിച്ചു പോകുകയോ ചെയ്തു.
ഇതോടൊപ്പം പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ കായിക കലാ സമിതികളും രൂപികൃതമായി. കായികരംഗ ത്ത് ഇക്കാലത്ത് വോളിബാളിനായിരുന്നു പ്രാധാന്യം. ഗ്രന്ഥ ശാലാ, കലാസമിതികളിലെ വാർഷികാഘോഷങ്ങളിൽ നാട കങ്ങൾ അരങ്ങേറിയിരുന്നു. പുരുഷന്മാർ സ്ത്രീവേഷം ധരി ച്ചാണ് നാടകങ്ങളിൽ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചി രുന്നത്. ഗ്രന്ഥശാലാകളിൽ നിന്ന് പുസ്തകങ്ങൾ എടുത്തു കൊണ്ടുപോയി വായിക്കാനുള്ള അന്നത്തെ ചെറുപ്പക്കാരു ടെ വ്യഗ്രത അനുകരണീയമാണ്.
നടത്തിയിരുന്ന ഓണവും ക്ഷേത്രോത്സവങ്ങളും വിഭാഗീയമായി കാലമുണ്ടായിരുന്നു. ഓണക്കാഴ്ച ക്കുന്ന ഏർപ്പാടും ഉണ്ടായിരുന്നു. എന്നാൽ ക്രമാനുഗതമാ യി ഇതിനു മാറ്റമുണ്ടായി. ഓണക്കളികളിൽ ഓണപ്പന്ത്, കിളിത്തട്ട്, ശവംകളി, തോലുമാടൻകളി, പുലിക്കളി, കമ്പട വുകളി, തിരുവാതിരക്കളി, കള്ളനും പൊലീസും കളി, തുമ്പിതുള്ളൽ, ഊഞ്ഞാൽപാട്ടും ഊഞ്ഞാലാട്ടവും, ഉറിയ ടി തുടങ്ങിയവ വ്യാപകമായിരുന്നു. അവയിൽ പലതും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. പൂക്കളം ഉണ്ടാക്കാനും മഞ്ഞക്കോടി അണിയാനും കുട്ടികൾ ഉത്സുകരായിരുന്നു.
തോറ്റൻപാട്ട്, തമ്പുരാൻ പാട്ട്, ചാറ്റുപാട്ട്, രാപാട്ട്, ഞാറ്റുപാട്ടു (നടവുപാട്ട്) തുടങ്ങിയ നാടൻ പാട്ടുകൾ ചില വിഭാഗം ആളുകൾ ആചാരാനുഷ്ഠാനങ്ങളായി നടത്തിവരു ന്നു. ഇവയിൽ പലതും ഇപ്പോഴും നിലനിൽക്കുന്നു.
പട്ടികവർഗ്ഗക്കാർ പന്തലക്കോട്, പുലകം, വട്ടക്കരിക്ക കം, ഉതിരപ്പെട്ടി, കൊഞ്ചിറ പ്രദേശങ്ങളിലും പട്ടികജാതി ക്കാർ, ചീരാണിക്കര, തേക്കട, കുറ്റിയാണി, മുളങ്കാട്, വേറ്റി നാട്, പെരുംകൂർ, നെടുവേലി, നന്നാട്ടുകാവ്, മണ്ഡപക്കു ന്നു, തീപ്പുകൽ മേഖലകളിലും കേന്ദ്രീകരിച്ചിരുന്നു.
ആരോഗ്യരംഗത്ത് ആയുർവേദ ചികിത്സാരീതിയാണ് സാർവ്വത്രികമായി ഉണ്ടായിരുന്നത്. പാരമ്പര്യ വൈദ്യന്മാരാ ണ് ഈ രംഗം കൈയ്യടക്കിയിരുന്നത്. രോഗശമനത്തിനുവേ ണ്ടി മന്ത്രവാദം തുടങ്ങിയ ആചാര കർമ്മങ്ങളും സ്വീകരിച്ചി രുന്നു. മസൂരിരോഗം ദേവീകോപത്താൽ ഉണ്ടാകുന്നതാ ണെന്നുള്ള അന്ധവിശ്വസം വർഷങ്ങൾക്ക് മുമ്പ് നിലനിന്നി രുന്നു. മസൂരി ബാധിച്ചാൽ ചികിത്സക്കും പരികർമ്മത്തി നും ചില വൈദ്യന്മാരെ ചുമതലപ്പെടുത്തുകയും മറ്റാരും അവിടെ പോകാതിരിക്കുകയും ചെയ്ിരുന്നു. അപൂർ വ്വം ചില കേസുകൾ പാടുചാരി (പായിൽപ്പൊതിഞ്ഞ് വെയ് ക്കുന്ന സമ്പ്രദായം) ഉണ്ടായിരുന്നു. മസൂരി രോഗം ബാധി ച്ച് ഭേദപ്പെട്ടവരുടെ ശരീരത്തിൽ മസൂരി തഴമ്പുകൾ കാണാമായിരുന്നു. ഇന്ന് ഈ രോഗം നമ്മുടെ പ്രദേശത്തു നിന്നും രാജ്യത്തുനിന്നും തുടച്ചു മാറ്റിയിട്ടുണ്ട്. മുഖത്തു ണ്ടാകുന്ന ക്യാൻസറിനെ കവിൾ വാർപ്പായിട്ടാണ് അറിയ പ്പെട്ടിരുന്നത്. അടുത്തകാലത്താണ് ക്യാൻസർ ശരീരത്തി ൻറെ ഏതു ഭാഗത്തും രക്തത്തിലും ഉണ്ടാകുന്ന മാരകരോ ഗമായി അറിയാൻ തുടങ്ങിയത്. വിഷചികിത്സാ രംഗ ത്തും പ്രഗത്ഭരായ നാട്ടുവൈദ്യന്മാർ ഉണ്ടായിരുന്നു.
1952ലാണ് കന്യാകുളങ്ങര ഫോറസ്റ്റ് റെയിഞ്ചാപ്പി സ് കെട്ടിടത്തിൽ ഒരു അലോപ്പൊതി ആശുപത്രി അന്നത്തെ ആരോഗ്യമന്ത്രി എ ജെ ജോൺ ഉൽഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങിയത്. ഇത് മാണിക്കൽ പഞ്ചാ യത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ആരോഗ്യ സംര ക്ഷണ രംഗത്ത് വെമ്പായം പഞ്ചായത്തിൻ്റെ ഏക ആശ്ര യം ഈ ആശുപത്രിയാണ്. 1975നുശേഷമാണ് പെരുങ്കു രിൽ ഹോമിയോ ഡിസ്പൻസറിയും വേറ്റിനാട്ട് ആയൂർ വേദ ഡിസ്പൻസറിയും അടുത്തകാലത്തായി വെമ്പായം പഞ്ചായത്താപ്പീസിനോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ ഒരു അലോപ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രവും നില വിൽ വന്നത്.
മുൻകാലങ്ങളിൽ സ്ത്രീകൾ പുടവയും നേര്യതും റൗ ക്കയും ധരിച്ചു. കൂടാതെ മുലക്കച്ച കെട്ടിയുള്ള തനി കേര ളീയ വസ്ത്രധാരണ രീതിയായിരുന്നു പ്രധാനം. റൗക്കക്ക് പകരം ബ്ലൗസും നിലവിൽ വന്നു. പുരഷന്മാർ മുണ്ടും ഷർട്ടും നേര്യതുമായിരുന്നു ധരിച്ചിരുന്നത്. പുരുഷന്മാർ ക്ക് മുണ്ടും നേര്യതും മാത്രമുള്ള വസ്ത്രധാരണ രീതിയും നിലവിലുണ്ടായിരുന്നു. ചില ജാതിയിലും സമുദായങ്ങളി ലും പെട്ട പുരുഷന്മാർക്ക് തലയിൽ കുടുമ വെക്കുന്ന സമ്പ്രദായം ഒരാചാരമായി നിലനിന്നിരുന്നു.
കൃഷിയിൽ പ്രധാനയിനം നെൽകൃഷിയായിരുന്നു. ഉഴവുമാടുകളേയും പശുക്കളേയും വളർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടവയായിരുന്നു പുരാതന കുടുംബ ങ്ങളിലെ കെട്ടിട നിർമ്മാണ രീതി. വിട്, വടക്കത്, കളി യിൽ തൊഴുത്ത്, ഉരപ്പുര (നെല്ലുകുത്തുന്ന സ്ഥലം) എന്നവ ചേർന്നതായിരുന്നു പല വീടുകളും. ഈടുള്ള മരപ്പലകൾ ഉപയോഗിച്ച് ഭിത്തിയും മറ്റും നിർമ്മിച്ചിട്ടുള്ളവ അപൂർവ്വമാണെങ്കിലും ഇപ്പോഴും അവശേഷിക്കു ന്നുണ്ട്. വാതിലും ജന്നലും കുറവായിരുന്നു. നെല്ല് സംഭര ണത്തിന് പ്രാധാന്യമുള്ള നിർമ്മാണ രീതിയായിരുന്നു. സാധാരണ ജനങ്ങൾ മൺചുവരും കാട്ടുകമ്പുകളും ഉപയോഗിച്ചായിരുന്നു വീട് നിർമ്മിച്ചത്. ഈ കാലഘട്ടത്തി നുശേഷം ഓലയും ഓടു മേഞ്ഞ ബംഗ്ലാവ് മാതൃകയിലുള്ള ഒറ്റകെട്ടിട നിർമ്മാണ രീതിയും സ്വീകരിച്ചിരുന്നു. ഇന്ന് ഈ കെട്ടിട നിർമ്മാണ രീതി ആകെ മാറിയിരിക്കുന്നു.
ആദ്യകാലത്ത് ആഹാര രീതി നെല്ലരിയും കിഴങ്ങുവർ ഗ്ഗങ്ങളും ഉപയോഗിച്ചുള്ളതായിരുന്നു. പഴങ്കഞ്ഞിയായിരു ന്നു രാവിലത്തെ ആഹാരം. ചായകുടി കുറവായിരുന്നു. ചായക്കടകൾ അപൂർവ്വവും. ഒറട്ടി, പുട്ട്, ദോശ എന്നിവയാ യിരുന്നു പ്രധാന പലഹാരങ്ങൾ. പുട്ടിന് അരിയും മരച്ചീനി യും ഉപയോഗിച്ചിരുന്നു. എണ്ണപ്പലഹാരങ്ങൾ വീടുകളിൽ ഉണ്ടാക്കിയിരുന്നു. കള്ളായിരുന്നു മദ്യത്തിൽ പ്രാധാന്യം ഉണ്ടായിരുന്നത്. ചാരായം ആവശ്യക്കാർ ഉണ്ടാക്കി ഉപയോ ഗിച്ചിരുന്നു. ഇക്കാലത്ത് നായാട്ടും ഉണ്ടായിരുന്നു.
18-12-1950-3121-ാം നമ്പർ കാർഷിക വിഭവ സംഭരണവിതരണ സഹകരണ സംഘം വെമ്പായം എന്ന പേരിൽ രജി സ്റ്റർ ചെയ്ത് കൊഞ്ചിറ ജംഗ്ഷനിൽ ശ്രീ. വി. കേശവൻ അവറുകളുടെ ഇരുനില കെട്ടിടത്തിൽ ആദ്യകാലത്ത് പ്രവർ ത്തനം തുടങ്ങി. കൊഞ്ചിറ ജംഗ്ഷനിൽനിന്നും കൊച്ചാലും മൂട്, പെരുങ്കൂർ, വീണ്ടും കൊഞ്ചിറ എന്നീ കേന്ദ്രങ്ങളിൽ മാറിമാറി സംഘം ആഫീസ് പ്രവർത്തിച്ചിരുന്നു. കമുകറ ക്കോണത്ത് ശ്രീ. എം. പരമേശ്വരപിള്ള പ്രസിഡൻറായും ശ്രീ. കെ. പി. കേശവൻനായർ സെക്രട്ടറിയായും ശ്രീ. എസ്. കൃഷ് ണക്കുറുപ്പ് ജോയിൻറ് സെക്രട്ടറിയായും സർവ്വശ്രീ. പി. ശിവ ശങ്കരപ്പിള്ള, എ. നീലകണ്ഠപ്പിള്ള, എൻ. മാധവൻപിള്ള, കെ. പരമേശ്വരൻപിള്ള എന്നിവർ സമിതി അംഗങ്ങളുമായാ ണ് ഇതിൻറെ ആദ്യകാല പ്രവർത്തനം ആരംഭിച്ചത്. ഒരു ഗ്രാ മത്തിലെ ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും ബാങ്കിംഗ് പ്രവർത്തതനംകൊണ്ട് കഴിയത്തക്കവണ്ണം കാലാകാലങ്ങ ളിൽ മാറ്റത്തിന് വിധേമായി 31-10-1956ൽ വിവിധോദ്ദേശ സഹകരണസംഘം ക്ലിപ്തം നമ്പർ 3121 വെമ്പായും ആയും, 13-2-1962ൽ സർവ്വീസ് സഹകരണ സംഘം ക്ലിപ് തം നമ്പർ 3121 വെമ്പായം ആയും 28-10-1965ൽ "വെമ്പാ യം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 3121" ഇന്ന് പ്രവർത്തനം സ്വന്തം കെട്ടിടത്തിൽ നടത്തിവരുന്നു.
1956-ൽ പന്തലക്കോട് ഗിരിവർഗ്ഗ വിവിധോദ്ദേശ്യ സഹകരണ സംഘം ക്ലിപ്തം നമ്പർ 3919" ആയി രജിസറ്റർ ചെയ്ത് പന്തലക്കോട് ജംഗ്ഷനിൽ പ്രവർത്തനം ആരംഭി ച്ചു. നെടുമങ്ങാട് താലൂക്കിൽപ്പെട്ട പന്തലക്കോട്, പുല കം, വട്ടക്കരിക്കം, ഉതിരപ്പെട്ടി, കൊഞ്ചിറ, ഇരഞ്ചിയം, ആറ്റിൻപുറം, വെള്ളാണിക്കൽ, വേങ്കമല എന്നീ സ്ഥലങ്ങ ളും തിരുവനന്തപുരം താലൂക്കിൽപ്പെട്ട കാരണിക്കോണം, ചേങ്കോട്ടുകോണം, ശ്രീകാര്യം എന്നീ സ്ഥലങ്ങളും ഉൾപ്പെ ട്ടതാണ് പ്രവർത്തനമേഖല, പന്തലക്കോട് ഗിരിജൻ സർവ്വീ സ് സഹകരണ സംഘം ക്ലിപ്തം നമ്പർ 3919 ആയും അതി നുശേഷം പന്തലക്കോട് പട്ടികവർഗ്ഗ സഹകരണസംഘം ക്ലിപ്തം നമ്പർ 3919 ആയും ബൈല ഭേദഗതി ചെയ്ത് ഇന്ന് പുലകം ജംഗ്ഷനിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തി ച്ചുവരുന്നു. വെമ്പായം ഹരിജൻ സർവ്വീസ് സഹരണസം ഘം ക്ലിപ്തം രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച സംഘം വെമ്പായം പട്ടികജാതി സർവ്വീസ് സഹകരണസം ഘം ക്ലിപ്തം ആയി കൊഞ്ചിറ ജംഗ്ഷനിൽ വാടക കെട്ടിട ത്തിൽ പ്രവർത്തിച്ചുവരുന്നു.
സ്വാതന്ത്ര്യത്തിനു മുമ്പ് നമ്മുടെ പഞ്ചാത്തിലെ പ്രധാ നറോഡ് വട്ടപ്പാറ തുടങ്ങി കന്യാകുളങ്ങര വഴി കടന്നുപോ കുന്ന എം സി റോഡായിരുന്നു. മറ്റൊരു റോഡായി പറയാൻ കഴിയുമായിരുന്നത് തേക്കട, മേലെ മുക്കിൽ തുടങ്ങി പോത്തൻകോട്, മേലെ മുക്കിൽകൂടി കടന്നുപോ കുന്ന നെടുമങ്ങാട് - പോത്തൻകോട് റോഡ് (മൺറോഡ്) ആയിരുന്നു. മറ്റ് പലതും ജനങ്ങൾ നടന്നുപോകുന്ന ആറടി പാതകളും ഊടുവഴികളുമായിരുന്നു. ഭാരങ്ങൾ കൊണ്ടുപോകുന്നതിന് കാളവണ്ടിയും യാത്രചെയ്യുന്നതി ന് വില്ലുവണ്ടിയുമാണ് സാർവ്വത്രികമായും ഉപയോഗിച്ചി രുന്നത്. കാളവണ്ടികൾ പോകത്തക്ക വിധത്തിൽ ആറടിപ്പാ തകൾ പഞ്ചായത്തിൻ്റെ ഉൾപ്രദേശങ്ങളിൽ വെട്ടിതെളിച്ചി ട്ടുമുണ്ടായിരുന്നു. സാമ്പത്തികമായി ഭേദപ്പെട്ടവർ വില്ലുവ ണ്ടിയിലും മറ്റുള്ളവർ കാൽനടയുമായാണ് യാത്ര ചെയ് തിരുന്നത്. എം . സി. റോഡിൽക്കൂടിയാണ് ആദ്യമായി പ്രൈവറ്റ് ബസർവ്വീസ് തുടങ്ങിയത് ഓപ്പൺബോഡി ബസ്സുകളാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് പെട്രോൾക്ഷാമം നേരിട്ടപ്പോൾ കരിഗ്യാസ് ഉപയോഗിച്ച് ബസ്സുകൾ സർവ്വീസ് നടത്തിയിരുന്നു. രാധാകൃഷ്ണൻ എന്ന ബസ്സാണ് വെമ്പായം വഴി കല്ലറ - പാങ്ങോട്ടു നിന്നും നെടുമങ്ങാട്ടേക്ക് ആദ്യമായി ഓടിത്തുടങ്ങിയത്. നെടുമ ങ്ങാട്ടുനിന്നും, മുരുക്കുപുഴക്കും കണിയാപുരത്തേക്കും ആദ്യമായി കരിഗ്യാസ് ഓപ്പൺബോഡി ബസ്സുകളാണ് ഓടി ത്തുടങ്ങിയത്. ഇവയെല്ലാം പ്രൈവറ്റ് ഉടമസ്ഥതയിലുള്ള വയായിരുന്നു. രാജവാഴ്ചക്കാലത്ത് സർ സി. പി. രാമസ്വാമി അയ്യർ ദിവാനായി ഭരിക്കുന്ന കാലത്താണ് എം സി റോഡിൽക്കൂടി ട്രാൻസ്പോർട്ട് ബസ്സ് ഓടിത്തുടങ്ങിയത്. കാറുകൾ കാണാനാം മറ്റും ആളുകളുകൾ കൂട്ടംകൂടുന്ന കാലമുണ്ടായിരുന്നു. വിമാനത്തിന്റെ ശബ്ദം കേൾക്കു മ്പോൾ ആദ്യമാദ്യം ഭയം തോന്നുന്ന കാലം. പിന്നീട് വളരെ നേരം കാത്തുനിന്നു കാണുമായിരുന്നു. വിമാനം പറന്നുപോകുന്നത്
സ്വാതന്ത്ര്യാനന്തരം ജനാധിപത്യ ഭരണത്തിന് ശേഷം നടന്ന പഞ്ചായത്ത് തെരെഞ്ഞടുകളിൽ കുടി അധികാര ത്തിൽ വന്ന ഒന്നും രണ്ടും പഞ്ചായത്ത് കമ്മിറ്റികളുടെ കാല ഘട്ടത്തിലാണ് റോഡുകൾ പാലങ്ങൾ ഇലക്ട്രിസിറ്റി, തോടു കൾ, കുളങ്ങൾ തുടങ്ങിയുള്ള വികസന പ്രവർത്തനങ്ങൾ ഉണ്ടായിട്ടുള്ളത്.
1979-ൽ നടന്ന മൂന്നാമതു പഞ്ചായത്തു തെരഞ്ഞെടു പ്പിൽ ദേശീയ പാർടികളിൽ വന്ന ഭിന്നിപ്പ് മുന്നണി ബന്ധങ്ങ ളിൽ മാറ്റങ്ങൾക്കു വിധേയമായി. ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ് ഐയും ചേർന്നുള്ള മുന്നണിയും ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്)യും, കോൺ ഗ്രസ് ഐയും ചേർന്നുള്ള മുന്നണിയും തമ്മിലായിരുന്ന പ്രധാനമത്സരം കമമ്യൂണിസ്റ്റ് പാർട്ടി മാർസിസ്റ്റും കോൺ ഗ്രസ് ഐയും ചേർന്നുള്ള മുന്നണി ഭൂരിപക്ഷം നേടി. ശ്രീ എം. അലിയാരുകുഞ്ഞ് പ്രസിഡൻറും, ശ്രീ ജി. സദാശിവൻ നായർ വൈസ് പ്രസിഡൻറു മായിരുന്നു. കോൺഗ്രസ് -എ കോൺഗ്രസ് ഐയിൽ ചേരുകയും പ്രസിഡൻറ് ശ്രി എം അലിയാരുകുഞ്ഞു രാജിവയ്ക്കുകയും ചെയ്ത സാഹചര്യ ത്തിൽ, ശ്രി എൻ എഡ്വേർഡ് പ്രസിഡൻറാവുകയും ചെയ് തു. കാലാവധി പൂർത്തിയായ 1984-ൽ പഞ്ചായത്തു കമ്മറ്റി സ്വയം പിരിഞ്ഞു പോകുകയാണുണ്ടായത്.
1984 മുതൽ 1990 വരെ പഞ്ചായത്തിൽ ഉദ്യോഗസ്ഥ ഭരണമാണ് നിലവിലൽ ഉണ്ടായിരുന്നത്. 1990-ലാണ് നാലാമ ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. അന്നും രാഷ്ട്രീയ പാർട്ടികളുടെ മുന്നണി ബന്ധങ്ങളിൽ മാറ്റംവന്നു. കമ്മ്യൂണി സ്റ്റ് പാർട്ടികളുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപ ത്യമുന്നണി കോൺഗ്രസിൻെറ നേതൃത്വത്തിലുള്ള ഐക്യജ നാധിപത്യ മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സര. എന്നാൽ കന്യാകുളങ്ങര വാർഡിൽ സി പി ഐ സ്ഥാനാർ ത്ഥിയും സി പി എം സ്ഥാനാർത്ഥിയും തമ്മിലുള്ള മൽസരം ഇടതുപക്ഷ ഐക്യത്തിന് കോട്ടമുണ്ടാക്കി. ഇത് ഐക്യജനാ ധിപത്യമുന്നണിക്ക് അനുകൂലമായി ഭവിച്ചു. കോൺഗ്രസ്സി ൻറെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിൽ വന്നു. എം എ ഖാദർ പ്രസിഡൻറും ശ്രീ. മാധവൻനായർ വൈസ് * പ്രസിഡൻറുമായി. നന്നാട്ടുകാവ് മെമ്പർ എൻ. സുജാതൻ നായർ ഗൾഫിൽ പോയതുകൊണ്ട് കാലാവധിക്കു മുമ്പു തന്നെ പഞ്ചായത്തു മെമ്പർ സ്ഥാനം നഷ്ടമായി. കോൺഗ്ര സ് മെമ്പറന്മാരായ ശ്രീ. ആബിദാ റഹീം, ശ്രീ. പി. മാധവൻ നായരും ഇടതുപക്ഷ മുന്നണി മെമ്പറന്മാരോടൊപ്പം ചേർ ന്ന് പ്രസിഡൻറിനെതിരായി അവിശ്വാസം അവതരിപ്പിച്ചെങ്കി ലും നിലവിലുണ്ടായിരുന്ന നിയമത്തിൻറെ പഴുതുകൾ കാര ണം അവിശ്വാസം പരാജയപ്പെട്ടു. ആറുമാസം വീതം രണ്ടു തവണ പഞ്ചായത്തിൻറെ കാലാവധി നീട്ടിക്കൊടുത്തതിൻറ ഫലമായി ആറുവർഷം ഭരണ സമിതി ഭരണം നടത്തി.
പഞ്ചായത്ത് രാജ് നിയമപ്രകാരം ത്രീ തലങ്ങളിലേ ക്കും 1996 സെപ്തംബർ മാസം 23-ാം തീയതി നടന്ന തെര ഞ്ഞെടുപ്പിൽ വെമ്പായം പഞ്ചായത്തിൽനിന്ന് 13ൽ 11സ്റ്റീ റ്റും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയെടുത്തു. ശ്രീ. പി. ശ്രീധരൻപിള്ള പ്രസിഡൻറ്, ശ്രീ. എസ്. രാജേന്ദ്രൻ വൈസ് പ്രസിഡൻറും ശ്രീ. എൻ. എ. സലാം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായുള്ള ഇപ്പോൾ ഭരണം നടത്തുന്നത്.